രാജപുരം: കേരളത്തിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കുന്ന റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
വനസംരക്ഷണസമിതിയും പഞ്ചായത്ത് ഭരണസമിതിയും സംയുക്തയോഗം ചേര്‍ന്നാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
റാണിപുരം മലനിരകളിലേക്കുള്ള ട്രക്കിംങ് നേരത്തെ നിരോധിച്ചിരുന്നു. ഇതിനുശേഷം റാണിപുരത്തെ അരുവികളിലേക്കും മറ്റും പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു. മദ്യശാലകള്‍ തുറന്നതോടെ മദ്യപിക്കാനും ഇവിടെ ആളുകളെത്താറുണ്ട്. യാത്രാനിരോധനം ഏര്‍പ്പെടുത്തിയതോടെ രാജപുരം പള്ളിക്ക് മുന്നിലായി താല്‍ക്കാലിക ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്.
0 Comments