മടിക്കൈ: മില്‍മ പാല് വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെ ഭാര്യാവീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ പരേതനായ എ.വി.ഗോപാലകൃഷ്ണന്-എന്‍.കെ.ജാനകി ദമ്പതികളുടെ മകന് എന്‍.കെ.രാജേഷ്(33) ആണ് മടിക്കൈ മലപ്പച്ചേരി ഉമിച്ചിയിലെ ഭാര്യാവീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഏതാനും വര്‍ഷമായി രാജേഷും കുടുംബവും ഭാര്യാവീടിന് സമീപത്തെ ഷെഡ്ഡിലാണ് താമസം. മില്‍മാ വിതരണവാഹനത്തിലെ ഡ്രൈവറായിരുന്ന രാജേഷിനെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് രാജേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീതുവാണ് ഭാര്യ. മകള്‍ ദക്ഷ(രണ്ടരവയസ്). ഏകസഹോദരി: രാജി.
0 Comments