കാഞ്ഞങ്ങാട്: നീലേശ്വരം മാര്‍ക്കറ്റിലെ അബ്ദുള്‍ റാഫിഖിന്റെ കെ.എല്‍ 60 പി 3754 നമ്പര്‍ സ്കൂട്ടി മോഷണം പോയതായി പരാതി.
കോട്ടച്ചേരിയിലെ ഒരു ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടിയാണ് മോഷണം പോയത്. കഴിഞ്ഞ 23 ന് ഇന്റീരിയല്‍ ഡക്കറേഷന് ജോലിചെയ്യുന്ന റാഫിഖിന്റെ ജോലിക്കാരനായ യുപി സ്വദേശി ജെറീഫ് സ്കൂട്ടിയുമായി കാഞ്ഞങ്ങാട്ട് വന്നിരുന്നു. ഹോട്ടലിന്റെ മുറ്റത്ത് സ്കൂട്ടി നിര്‍ത്തി ചായകുടിച്ച് തിരിച്ചുവന്നപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
0 Comments