പടന്നക്കാട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവിനെ ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി.വിനോദ്കുമാര്‍ അറസ്റ്റുചെയ്തു.
പടന്നക്കാട് കുറുന്തൂരിലെ തളാപ്പന്വീട്ടില് കുഞ്ഞിക്കണ്ണന്റെ മകന് ടി.വി.ബാബു(32)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. പടന്നക്കാട് മേല്പ്പാലത്തിനടിവശം കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
0 Comments