തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദനം: എട്ടുപേര്‍ ഒളിവില്‍


അജാനൂര്‍: പെണ്‍കുട്ടിയെ പ്രണയിച്ച സംഭവത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ ഇനിയും എട്ടുപേര്‍ പിടിയിലാവാനുണ്ട്.
കാഞ്ഞങ്ങാട് ഗാര്‍ഡര്‍വളപ്പിലെ ഷുഹൈബിനെ(26) കാറില്‍ തട്ടിക്കൊണ്ടുപോയി ചിത്താരി പുഴക്കരയിലെ തെങ്ങില്‍കെട്ടിയിട്ടും മര്‍ദ്ദിക്കുകയും ചതുപ്പില്‍ ചവിട്ടിതാഴ്ത്തുകയും ചെയ്ത സംഭവത്തിലാണ് എട്ടുപേരെകൂടി പിടികിട്ടാനുള്ളത്.
കഴിഞ്ഞ ദിവസം ചിത്താരി മീത്തല്‍ഹൗസിലെ അബ്ദുള്‍ അസീസ്(34), വി.പി.റോഡിലെ തൗഫീഖ്(24) എന്നിവരെ ഹോസ്ദുര്‍ഗ് എസ്‌ഐ കെ.പി.വിനോദ്കുമാര്‍ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ മീനാപ്പീസ് ഹദാദ് നഗര്‍ യാസിന്‍, ചിത്താരി സ്വദേശികളായ ബാസിദ്, താഹ, ജംഷീദ്, ഇര്‍ഷാദ്, ഹബീബ്, മുര്‍ഷിദ്, നൗഫല്‍ എന്നിവരെയാണ് പിടികിട്ടാനുള്ളത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചിത്താരിയിലെ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 9 ന് ഷുഹൈബിനെ പത്തംഗസംഘം ചിത്താരി ബംഗ്ലാവ് ഹോട്ടലിന് മുന്നില്‍നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയി തെങ്ങില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

Post a Comment

0 Comments