രാജനെ മാറ്റി; പകരം ചുമതല ബാലകൃഷ്ണന്


ഉദുമ: ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ പെരിയയെ തല്‍സ്ഥാനത്തുനിന്നും നീക്കി പാലക്കുന്നിലെ കെവീസ് ബാലകൃഷ്ണന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ ചുമതല നല്‍കിയതായി ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നിലിന്റെ പത്രകുറിപ്പ്.
ബ്ലോക്ക് പ്രസിഡണ്ടുമാര്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഡിസിസി പ്രസിഡണ്ടിന് ബ്ലോക്ക് പ്രസിഡണ്ടിനെ മാറ്റാന്‍ അധികാരമില്ല. അങ്ങനെ അധികാരമുണ്ടായിരുന്നുവെങ്കില്‍ പെരിയ രാജനും ഗീതതാകൃഷ്ണനും ഡിസിസി ഓഫീസില്‍ പോര്‍വിളി നടത്തുമ്പോള്‍ ദൃക്‌സാക്ഷിയായിരുന്ന ഹക്കീംകുന്നിലിന് അന്നേ നടപടിയെടുക്കാമായിരുന്നു. ഗീതാകൃഷ്ണന്റെ പരാതിയില്‍ കെ.പി.സി.സി പ്രസിഡണ്ട് രാജനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രാജന്‍ നല്‍കിയ വിശദീകരണം കെ.പി.സി.സി പ്രസിഡണ്ടിന് തൃപ്തിപ്പെട്ടു. രാജനെതിരെ നടപടി വേണ്ടെന്നുവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെ.പിയുടെയും സി.കെയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഹക്കീംകുന്നില്‍ റിലീസ് ഇറക്കിയതെന്നാണ് പറയുന്നത്. ഐ ഗ്രൂപ്പുകാരിയായ ഗീതാകൃഷ്ണനെ ഉദുമയില്‍ നിന്നും അടുത്തതവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാന്‍ സി.കെയും കെ.പിയും തീരുമാനിച്ചിട്ടുണ്ടത്രെ. ഗീതക്ക് രാജന്റെ ഭീഷണി ഉണ്ടാവാതിരിക്കാനാണ് രാജനെ മാറ്റിയത്.

Post a Comment

0 Comments