ഇലക്ട്രിസ്റ്റി ഓഫീസില്‍ ലൈന്‍മാന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ അക്രമിച്ചു


ഉദുമ: അമിത മദ്യലഹരിയില്‍ ഓഫീസിലെത്തിയത് ചോദ്യം ചെയ്ത ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ ലൈന്‍മാന്‍ അക്രമിച്ചു. സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉദുമ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കോഴിക്കോട് ചാത്തമംഗലം സ്വദേശി എം.സുജിത്ത് (35)നെയാണ് ലൈന്‍മാനായ സജീവന്‍ ഓഫീസിനകത്ത് കയറി അക്രമിച്ചത്. ഓഫീസിലെത്തിയ സജീവന്‍ ബഹളം വെക്കുകയും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ അസിസ്റ്റന്റ് എഞ്ചിനീയറെ കൈകൊണ്ടടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തത്. അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയില്‍ സജീവനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments