ജാമ്യം അനുവദിച്ചത് ഉപാധികളോടെ


കാഞ്ഞങ്ങാട്: ചികിത്സതേടിയെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്ലിനിക്കിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട്ടെ ചില്‍ഡ്രന്‍സ് സ്‌പെഷലിസ്റ്റ് ഡോ.പി.കൃഷ്ണന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഉപാധികളോടെ.
ആഴ്ചയില്‍ രണ്ട് ദിവസം ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. കൂടാതെ 50,000 രൂപ മൂല്യമുള്ള സ്വത്തിന്റെ ഉടമകളായ രണ്ടുപേരുടെ ജാമ്യം വേണം, കേസ് കഴിയുന്നതുവരെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. തുടങ്ങിയവയാണ് നിബന്ധനകള്‍.
ജില്ലാ ആശുപത്രിയിലെ മുന്‍സൂപ്രണ്ടും ഐഎംഎ, ലയണ്‍സ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു പി.കൃഷ്ണന്‍. പെരിയയിലെ ക്ലിനിക്കില്‍ വെച്ച് കഴിഞ്ഞ ജൂണ്‍ 26 നാണ് പീഡനമുണ്ടായത്. അന്നുമുതല്‍ കൃഷ്ണന്‍ ഒളിവിലായിരുന്നു. പിതാവിനോടും സഹോദരിയോടും ഒപ്പം ചികിത്സയ്ക്ക് വന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.

Post a Comment

0 Comments