ആലാമിപ്പള്ളി ബസ്റ്റാന്റ്: കടമുറി ലേലം കൊള്ളാന്‍ ആരും എത്തിയില്ല


കാഞ്ഞങ്ങാട്: ആലാമിപ്പള്ളി മുനിസിപ്പല്‍ ബസ്റ്റാന്റിലെ കടമുറികളുടെ ലേലത്തിന് ഇന്നലെയും ഇന്നും ലേലംകൊള്ളാന്‍ ആരുമെത്തിയില്ല.
ലക്ഷങ്ങളുടെ ഡെപ്പോസിറ്റും പതിനായിരങ്ങളുടെ വാടകയും നിശ്ചയിച്ചതിനാലാണ് ലേലംകൊള്ളാന്‍ ആരുമെത്താതിരുന്നത്. ഈ മാസം 21 വരെ ലേലനടപടികള്‍ ഉണ്ടാകുമെങ്കിലും ആദ്യദിവസം തന്നെ ആരുമെത്താത്തതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ലേലംവിളിക്കാന്‍ ആരും എത്താനിടയില്ലെന്നുതന്നെയാണ് കരുതുന്നത്. അതേസമയം സംവരണമായി മാറ്റിവെച്ച കടമുറികള്‍ക്ക് ലേലം വിളിക്കാന്‍ ആളുകളുണ്ടായേക്കും. കുടുംബശ്രീ, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍, സൊസൈറ്റികള്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കാണ് സംവരണ അടിസ്ഥാനത്തില്‍ താരതമ്യേന കുറഞ്ഞ ഡിപ്പോസിറ്റിലും വാടകയിലും കടമുറികള്‍ നല്‍കുക. ഇതിനുള്ള ലേലം വിളി ഈ മാസം 17നാണ്. ഇങ്ങനെയുള്ള സംവരണ കടമുറികളില്‍ മിക്കവാറും ബിനാമികള്‍ കയ്യടക്കാനുള്ള സാധ്യതയാണുള്ളത്. ലേലത്തിന്റെ അവസാനദിവസമായ 21-ാം തീയ്യതിവരെയും ലേലം വിളിക്കാനായി ആരുമെത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ നിയമങ്ങളില്‍ ഭേദഗതിവരുത്തി ഡെപ്പോസിറ്റും വാടകയും കുറച്ചുകൊണ്ട് വീണ്ടും ലേലം വിളിക്കാനാണ് സാധ്യത.

Post a Comment

0 Comments