കൊറോണക്കിടയില്‍ സുഖിക്കാനെത്തി, മെക്കാനിക്കും ഭര്‍തൃമതിയും ആപ്പിലായി


ഉദുമ: കൊറോണ വ്യാപനത്തിനിടയില്‍ ആരോരുമറിയാതെ ലോഡ്ജില്‍ സുഖിക്കാനിറങ്ങിയ ഭര്‍തൃമതിയും മെക്കാനിക്കും കുടുങ്ങി.
നീലേശ്വരത്തിന് സമീപത്തെ മെക്കാനിക്ക് യുവാവും കോണ്‍വെന്റ് ജംഗ്ഷനിലെ ഭര്‍തൃമതിയുമാണ് ബേക്കല്‍ പള്ളിക്കരയിലെ ഒരു റസിഡന്‍സിയില്‍ സുഖിക്കാനെത്തി പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാടിന് സമീപത്താണ് യുവാവ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്.
ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്.ഐ പി.അജിത്തുകുമാറും സംഘവും റസിഡന്‍സിയില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഭര്‍തൃമതിയും മെക്കാനിക്കും പിടിയിലായത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് കഴിയാമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അനാശാസ്യത്തിന് കേസെടുക്കാന്‍ പോലീസിന് സാങ്കേതിക തടസ്സങ്ങളുള്ളതിനാല്‍ ഭര്‍തൃമതിയെ താക്കീത് ചെയ്ത് വിട്ടയച്ചു. പകര്‍ച്ചവ്യാധിയായ കൊവിഡ് വൈറസ് ബാധയെ തടയാനുള്ള സര്‍ക്കാരിന്റെ നിയമങ്ങളും നിബന്ധനകളും മറികടന്നുകൊണ്ട് യാതൊരു രേഖകളും മാനദണ്ഡങ്ങളും പാലിക്കാതെ മുറി വാടകക്ക് നല്‍കിയതിന് ലോഡ്ജ് ഉടമയേയും മനുഷ്യജീവന് അപായകരമായ രോഗം പകരാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞുകൊണ്ടും പൊതുജനങ്ങള്‍ക്ക് ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതരത്തില്‍ രോഗവ്യാപനത്തിന് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നതിന് മെക്കാനിക്കിനെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.

Post a Comment

0 Comments