കൊവിഡ് നിരോധനം ലംഘിച്ച വ്യാപാരിക്കെതിരെ കേസ്


പടന്നക്കാട്: കൊവിഡ് പ്രതിരോധ നിയമം ലംഘിച്ച് കട തുറന്ന് പ്രവര്‍ത്തിച്ച വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു.
പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ എ.ആര്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് കടയുടമ ഞാണിക്കടവ് കടവത്ത് ഹൗസില്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ നൗഷാദ്(34)നെതിരെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ എ.വി.രജീഷ് കേസെടുത്തത്. 6 മണിക്ക് കടകളടക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച് കട തുറന്നതിനാണ് കേസ്.

Post a Comment

0 Comments