നിര്യാതയായി


മുളിയാര്‍: ആലൂരിലെ പരേതനായ അഹമ്മദിന്റെ ഭാര്യബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ (80) നിര്യാതയായി. പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയകാല സബീന പാട്ട് അവതാരകയുമാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹിമാന്‍ (വീക്ഷണം ദിനപത്രം ജില്ലാ ലേഖകന്‍) റുഖിയ, അഷ്‌റഫ്, ജമീല, സഫിയ, ഖാലിദ്. മരുമക്കള്‍: മുസകോളോട്ട് (മലബാര്‍ സോമില്‍ ചെര്‍ക്കള), ചൂരി അബ്ദുള്‍ റഹിമാന്‍ (അല്‍ഐന്‍), മഹമൂദ് (ഉപ്പള), സുഹറ (ചെര്‍ക്കള), ആത്തിക, ശബാന, ആയിഷ. പരേതരായ കോളോട്ട് മൊയ്തീന്‍ കുഞ്ഞി, ആയിഷ എന്നിവരുടെ മകളാണ്. സഹോദരങ്ങള്‍: അഹമ്മദ്, ഹമീദ്, ഇഖ്ബാല്‍ (പാലക്കുന്ന്), മറിയകളനാട്, പരേതരായ ബി.ഉമ്മര്‍ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) മുഹമ്മദ് കുഞ്ഞി.

Post a Comment

0 Comments