നീലേശ്വരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 വോട്ടിന് കൈവിട്ടുപോയ നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം സെന്റര്‍ 26-ാം വാര്‍ഡ് അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാന്‍ എസ്ഡിപിഐ നീക്കം തുടങ്ങി.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, നീലേശ്വരം, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് എസ്.ഡി.പി.ഐക്ക് ഏറ്റവും സ്വാധീനമുള്ളത്. മഞ്ചേശ്വരം പഞ്ചായത്തില്‍ എസ്ഡിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മച്ചംപാടി വാര്‍ഡ് പിടിച്ചെടുത്തിരുന്നു. നീലേശ്വരം നഗരസഭയില്‍ തൈക്കടപ്പുറം വാര്‍ഡ് കപ്പിനും ചുണ്ടിനും ഇടയിലാണ് നഷ്ടപ്പെട്ടത്. തൈക്കടപ്പുറം സെന്റര്‍ വാര്‍ഡില്‍ മുസ്ലീംലീഗിലെ എന്‍.പി ഐഷബിയോട് ഏറ്റുമുട്ടിയ എസ്ഡിപിഐയിലെ എം.കെ.മൈമൂനത്ത് 225 വോട്ട് നേടി. ഐഷബിക്ക് കിട്ടിയത് 266 വോട്ടാണ്. പോള്‍ ചെയ്ത 569 വോട്ടില്‍ നിന്നാണ് മൈമൂനത്ത് 225 വോട്ട് നേടിയത്. തൈക്കടപ്പുറം നോര്‍ത്ത് 27-ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ടി.വി.ബീനയോട് മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എം.വി.ഇന്ദിര 167 വോട്ടും തൈക്കടപ്പുറം സീറോഡ് 28-ാം വാര്‍ഡില്‍ മുസ്ലീംലീഗിലെ വി.കെ.റഷീദക്ക് എതിരെ മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എ.വി.ഉമൈറ 229 വോട്ടും നേടിയിരുന്നു. ഇത്തവണ ടൗണ്‍ വാര്‍ഡിലും മത്സരിക്കാനൊരുങ്ങുകയാണ് എസ്ഡിപിഐ.
ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കഴിഞ്ഞതവണത്തേതിനേക്കാള് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് എസ്ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ തീരുമാനം.
0 Comments