പി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ പേരിലും ചാര്‍ട്ടേഡ് വിമാനം


കണ്ണൂര്‍: ഷാര്‍ജ കെ.എം. സി.സി കാഞ്ഞങ്ങാട് മണ്ഡലം പരേതനായ ജില്ലാ മുസ്ലീംലീഗ് വൈസ് പ്രസിഡണ്ടായിരുന്ന പി.മുഹമ്മദ് കുഞ്ഞി മാഷിന്റെ സ്മരണയ്ക്കും ചാര്‍ട്ടേഡ് വിമാനം ഒരുക്കി. കഴിഞ്ഞദിവസം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താളത്തില്‍ നിന്നും കണ്ണൂരില്‍ വിമാനം പറന്നിറങ്ങി.
ഷാര്‍ജ കെഎംസിസിയുടെ പ്രഗല്‍ഭരായ പ്രവര്‍ത്തകന്മാരുടെ കഠിന പ്രവര്‍ത്തനംകൊണ്ടാണ് പി .മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണയ്ക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത്. ചാര്‍ട്ടേഡ് വിമാനത്തിന്റെ ക്വിറ്റ് ഉദ്ഘടനം ഷാര്‍ജ കെഎംസിസി നേതാവും വ്യവസായിയുമായ പി.പി.അബ്ദുല്‍ റഹിമാന്‍ നിര്‍വ്വഹിച്ചു.
ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയാകാന്‍ ഷാര്‍ജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹംസ മുക്കൂട്, പൊതു പ്രവര്‍ത്തന രംഗത്തെ പ്രമുഖരായ നാസര്‍ തായല്‍, ഷംസുദ്ദീന്‍ കല്ലൂരാവി, അബ്ദുല്‍ റസാഖ് മാണിക്കോത്ത്, കരീം കൊളവയല്‍, അഷ്‌റഫ് ബച്ചന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

Post a Comment

0 Comments