അജാനൂര്‍: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മഡിയന്‍ കേളച്ഛന് വീട്ടില്‍ മണികണ്ഠന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
ഉറങ്ങികിടക്കുകയായിരുന്ന മണികണ്ഠനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യ അഞ്ചനയും, രണ്ടു കുട്ടികളും,അമ്മ പാട്ടിയും, സഹോദരി ജാനകിയും ഉറങ്ങുന്നതിനിടെയാണ് അര്‍ദ്ധരാത്രി യോടെ മേല്‍ക്കൂര തകര്‍ന്നു വീണത്. ഉടനെ തന്നെ മണികണ്ഠന് അമ്മയെയും , കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെട്ടു.
ഇതോടെ നിര്‍ദ്ദനരായ ഈ കുടുംബത്തിന് തലചായ്ക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്.
0 Comments