കാഞ്ഞങ്ങാട്: മുണ്ടത്തടം കരിങ്കല്‍ ക്വാറിയും ക്രഷര്‍ യൂണിറ്റും അടച്ചുപൂട്ടുക, പരപ്പയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, പ്രത്യേക ഗ്രാമസഭയിലെ തീരുമാനം നടപ്പിലാക്കുക, ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പിലാക്കുക, ക്വാറിയുടെയും ക്രഷറിന്റെയും ലൈസന്‍സ് റദ്ദ് ചെയ്യുക, പഞ്ചായത്ത് അധികൃതര്‍ നീതിപാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി പരപ്പ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പയില്‍ നിന്ന് കിനാനൂര്‍- കരിന്തളം പഞ്ചായത്ത് ഓഫീസിലേക്ക് കാല്‍നട ജാഥ ഇന്ന് രാവിലെ പരപ്പയില്‍ നിന്ന് തുടങ്ങി.
കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍. മധു ജാഥ ക്യാപ്റ്റന്‍ മുരളീധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ അധ്യക്ഷത വഹിച്ചു, പ്രമോദ് വര്‍ണ്ണം, ശശി നമ്പ്യാര്‍ രവിപാലക്കില്, മുരളീധരന്, ഹരികൃഷ്ണന്, വിഷ്ണു, എം.കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി.ബാലകൃഷ്ണന്റെയും കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന് വേളൂരിന്റെയും നേതൃത്വത്തില്‍ പരപ്പ ടൗണില്‍ പന്തല്‍കെട്ടി കരിങ്കല്‍ ക്വാറിക്കെതിരെ ഏറെനാള്‍ സമരം നടത്തിയിരുന്നു. എ ന്നാല് ഒരു സുപ്രഭാതത്തില്‍ സമരം നിര്‍ത്തി ഇവര്‍ വീടണഞ്ഞു.
0 Comments