കാഞ്ഞങ്ങാട്: വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബി.എം ഡബ്ല്യു കാറിന്റെ ഗ്ലാസുകള്‍ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു.
കാഞ്ഞങ്ങാട് സൗത്തിലെ ബിസിനസുകാരന് കണ്ണൂര്‍ സ്വദേശിയും ബല്ലാകടപ്പുറത്ത് താമസക്കാരനുമായ റമീസിന്റെ കെ.എല്‍ 8 എ യു 6881 നമ്പര്‍ ബി.എം ഡബ്ല്യു കാറിന്റെ മുന്‍വശത്തെയും പിറകുവശത്തേയും ഗ്ലാസുകളാണ് കല്ലിട്ട് തകര്‍ത്ത് വികൃതമാക്കിയത്. ഉദ്ദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി റമീസ് ഹോസ്ദുര്‍ഗ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments