പണിക്കര്‍ക്ക് ഫെലോഷിപ്പ്


മടിക്കൈ: മടിക്കൈ ഗോപാലകൃഷ്ണ പണിക്കര്‍ക്ക് കേരളാ ഫോക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ്. 37 വര്‍ഷമായി പൂരക്കളി-മറത്തുകളി രംഗത്ത് സജീവ സാന്നിധ്യമായ പണിക്കര്‍ക്ക് 2010ലും 2011ലും കേരളാ ഫോക് ലോര്‍ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നിലവില്‍ കേരളാ പൂരക്കളി കലാഅക്കാദമി സംസ്ഥാന സെക്രട്ടറിയാണ്.
മടിക്കൈ കീക്കാന്‍കോട്ട് പുതിയപറമ്പന്‍ കേളുവിന്റെ യും വെള്ളൂവീട്ടില്‍ കല്യാണി അമ്മയുടെയും മകനാണ്. സുചിത്രയാണ് ഭാര്യ. ഗോപിക, പാര്‍വ്വതി എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments