യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട്: യുവാവിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ എറണാകുളത്തെ ലോഡ്ജില്‍ വെച്ച് കാഞ്ഞങ്ങാട് ഐപി എം.പി ഷൈനും സംഘവും അറസ്റ്റുചെയ്തു.
കഴിഞ്ഞ 27 ന് അജാനൂര്‍ ഇക്ബാല്‍ ഗേറ്റിന് സമീപത്ത് വെച്ച് ഉദുമ സ്വദേശിയായ ബദറുദ്ദീനെ(28) കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പള്ളിക്കരയിലെ താജുദ്ദീനെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളത്തെ ലോഡ്ജില്‍ വെച്ച് ഒളിവില്‍ കഴിയവെ പിടികൂടിയത്. പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് താജുദ്ദീന്‍ ബദറുദ്ദീനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബദറുദ്ദീന്‍ മംഗലാപുരം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം താജുദ്ദീന്‍ ബൈക്കില്‍ എറണാകുളത്തേക്ക് രക്ഷപ്പെട്ടു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ പി ഷൈന്‍, എസ്.ഐ രാജീവന്‍, സ്‌ക്വാഡ് അംഗങ്ങളായ പ്രഭേഷ്‌കുമാര്‍, കമല്‍, ഗിരീഷ്‌കുമാര്‍, ഷാര്‍വണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments