ഉദുമ: ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന് പെരിയയെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നില്‍ നീക്കിയത് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് അറിയാതെ.
ബ്ലോക്ക് പ്രസിഡണ്ടുമാരെ നീക്കാനോ പുതിയതായി നിയമിക്കാനോ ഡിസിസി പ്രസിഡണ്ടിന് അധികാരമില്ല. കേരളത്തിലെ പക്വതയെത്താത്ത ഡിസിസി പ്രസിഡണ്ട് എന്ന നിലയിലാണ് കെ.പി.സി.സി ഹക്കീംകുന്നിലിനെ വിലയിരുത്തുന്നത്. ഗ്രൂപ്പ് സമവാക്യം പാലിക്കാനാണ് ഒരുഘട്ടത്തില്‍ ഹക്കീമിനെ ഡിസിസി പ്രസിഡണ്ടാക്കിയത്. ജില്ലയിലെ എ ഗ്രൂപ്പ് നേതാവ് പരേതനായ പി.ഗംഗാധരന് നായരുടെ ശുപാര്‍ശയിലാണ് ഹക്കീമിന് ഡിസിസി പ്രസിഡണ്ട് സ്ഥാനം ലഭിച്ചതെങ്കിലും അധികം വൈകാതെ ഹക്കീം ഗംഗാധരന്‍നായരെ വിട്ട് ഐ ഗ്രൂപ്പിലും പിന്നീട് എ ഗ്രൂപ്പിലും മാറിമാറി ചവിട്ടി. നിലവില്‍ ഹക്കീം ഏത് ഗ്രൂപ്പിലാണെന്ന് ജില്ലയിലെ എ ഗ്രൂപ്പുകാര്‍ക്കും ഐ ഗ്രൂപ്പുകാര്‍ക്കും നിശ്ചയമില്ല. ഓരോമാസവും നിലപാട് മാറും. നിലവില്‍ ഐ ഗ്രൂപ്പ് നേതാക്കളായ സി.കെ.ശ്രീധരനും പയ്യന്നൂര്‍ സ്വദേശി കെ.പി.കുഞ്ഞിക്കണ്ണനുമാണ് ഹക്കീമിന്റെ ജില്ലാ ഗാഡിയന്‍സ്.
ഏതാനും ദിവസം മുമ്പ് സി.കെ.ശ്രീധരന് രാജന് പെരിയയുമായി ബന്ധപ്പെട്ടു. രാജന് ചീത്തവിളിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഗീതാകൃഷ്ണനെ ആശ്വസിപ്പിക്കാന്‍ മോന് കുറച്ചുദിവസം മാറിനില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. സി.കെ.ശ്രീധരന് അദ്ദേഹത്തേക്കാള്‍ പ്രായമുള്ളവരെ പോലും മോനെ എന്നാണ് വിളിക്കുന്നത്. ഏട്ടന് രാഘവനേയും ഇദ്ദേഹം മോനേ എന്നാണ് വിളിച്ചിരുന്നത്. മോനെ വിളി കേള്‍ക്കുമ്പോള്‍ അത് സ്നേഹം കൊണ്ടാണെന്ന് ആരെങ്കിലും ധരിച്ചാല്‍ തെറ്റി. മോന്റെ ആദ്യഭാഗത്തെ ചില അക്ഷരങ്ങള്‍ മനസ്സില്‍വെച്ചാണ് സി.കെ മോനെ എന്ന് വിളിക്കുന്നത് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് മാത്രമേ അറിയൂ. സി.കെയുടെ മോനേ വിളിയില്‍ രാജന് പെരിയയും പെട്ടു. മാറിനില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ രാജന് പെരിയ എതിര്‍ത്തില്ല. ഇതാണ് രാജനെ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറ്റി പാലക്കുന്നിലെ കേവീസ് ബാലകൃഷ്ണന് ബ്ലോക്ക് പ്രസിഡണ്ടിന്റെ ചുമതല നല്കാന് ഹക്കീംകുന്നിലിന് ധൈര്യം പകര്‍ന്നത്.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഷാനവാസ് പാദൂര്‍ കഴിഞ്ഞതവണ മത്സരിച്ച ഉദുമ ഡിവിഷനില്‍ അടുത്തതവണ ഗീതാകൃഷ്ണനെ മത്സരിപ്പിക്കാനാണ് കെ.പിയും സി.കെയും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന പദ്ധതി. രാജന് പെരിയയെ എടുക്കാത്ത മുക്കാലാക്കിയാല് ഗീതാകൃഷ്ണന്‍ ഭീഷണി ഒഴിയും. എന്നാല്‍ രാജനെ നീക്കി ഗീതയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ രാജന്റെ അനുയായികള്‍ ഇന്നലെതന്നെ പണിതുടങ്ങിയെന്നാണ് സൂചന.
അടുത്ത തിരഞ്ഞെടുപ്പില്‍ ഉദുമ ഡിവിഷന് വനിതാസംവരണമാവുകയും ഗീതക്ക് സീറ്റ്കൊടുക്കുകയും ചെയ്താല്‍ ജനങ്ങളുടെ ഇടയില്‍ സ്വാധീനവും കുടുംബബന്ധങ്ങളുമുള്ള രണ്ട് ഡസനോളം വനിതാ റിബല്സ്ഥാനാര്ത്ഥികളെ രംഗത്തിറക്കാന്‍ രാജന്റെ അനുയായികള്‍ ആലോചന തുടങ്ങി. കെ.പി.കുഞ്ഞിക്കണ്ണന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ കാസര്‍കോട്ടെത്തി ഡിസിസി പ്രസിഡണ്ടായി. പിന്നീട് ഉദുമ മണ്ഡലത്തില്‍ സീറ്റ് തരപ്പെടുത്തി എം.എല്‍.എയായി. രണ്ടാംതവണ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസുകാര്‍ തന്നെ കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തുകയാണുണ്ടായത്.
രാജന് പെരിയയെ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയ സംഭവം ഇന്നലെയാണ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റുനേതാക്കളും അറിയുന്നത്.
രാജനെതിരെ ഗീത നല്കിയ പരാതിയില്‍ രാജനോട് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രാജന് കൊടുത്ത വിശദീകരണം തൃപ്തികരമാണെന്ന് മുല്ലപ്പള്ളി മറുപടിയും നല്കി. ഇതിന് പിന്നാലെയാണ് കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള ഉണ്ണിത്താന്റെ നാട്ടുകാരന് രതികുമാര്‍ രാജനെ കുറ്റപ്പെടുത്തി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉണ്ണിത്താന് വഴങ്ങാത്തയാളാണ് രാജന് പെരിയ. രതികുമാര്‍ ആദ്യം രാജന് നോട്ടീസ് നല്കിയതുതന്നെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കാതിരിക്കാന്‍ കാരണംകാണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു കോണ്‍ഗ്രസ് ഭാരവാഹിയെ ഒറ്റയടിക്ക് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുന്ന കീഴ്വഴക്കം കോണ്‍ഗ്രസിനില്ല. ആദ്യം സസ്പെന്ഷന് പിന്നീടാണ് പുറത്താക്കല്‍. ഇതുപോലും പാലിക്കാതെയാണ് ഉണ്ണിത്താന്റെ പിന്‍ഗാമി രതികുമാര്‍ രാജന് പെരിയക്ക് നോട്ടീസ് അയച്ചത്.
0 Comments