അമ്പലത്തറ: ഉച്ചക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത് സന്ധ്യയ്ക്ക്.
മൂന്നാംമൈലിന് സമീപം കോടോം-ബേളൂര്‍ പഞ്ചായത്ത് പരിധിയിലാണ് താമസമെങ്കിലും യുവാവ് സ്ഥിരമായി പോകാറുള്ള ടൗണും പള്ളിയും മൂന്നാംമൈലിലാണ്.
ബാംഗ്ലൂരില്‍ ബിസിനസുകാരനായ യുവാവ് കേരളത്തിലെത്തിയശേഷം ഇരിട്ടി പുന്നാട് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. യുവാവിന്റെ ഉമ്മയുടെ വീട് പുന്നാടാണ്. ഇന്നലെ രാവിലെ 11 മണിക്ക് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വിവരം അറിയിച്ചു. ടൗണിലുണ്ടായിരുന്ന യുവാവ് ഉടന്‍ വീട്ടിലേക്ക് പോയി ആംബുലന്‍സ് വരുന്നതും കാത്ത് ഇരുന്നെങ്കിലും സന്ധ്യയ്ക്കാണ് ആംബുലന്സെത്തുന്നത്. നാട്ടുകാര്‍ വിവരം പോലീസിലറിയിച്ചുവെങ്കിലും വണ്ടിയില്ല എന്നായിരുന്നു പോലീസ് സ്റ്റേഷനില്‍നിന്നുള്ള മറുപടി.
യുവാവ് കഴിഞ്ഞദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അമ്പലത്തറയിലെ ഏതാനും കച്ചവട സ്ഥാപനങ്ങള്‍ പോലീസ് ഇന്ന് രാവിലെ അടപ്പിച്ചു.
0 Comments