കൊവിഡിന്റെ തീവ്രത അറിയാതെ ടെറസിന് മുകളില്‍ കാക്കപൂക്കള്‍


നീലേശ്വരം: ഇക്കുറി കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണത്തിന് വീട്ടുമുറ്റത്ത് പൂക്കളമിടുക അപൂര്‍വ്വമായിരിക്കുമെങ്കിലും മുറതെറ്റാതെ ഓണപൂക്കള്‍ വിടര്‍ന്നുതുടങ്ങി.
ഓണത്തിന് ഏറ്റവും കൂടുതല്‍ പാറപ്പുറങ്ങളില്‍ വിരിയുക കാക്കപൂക്കളാണ്. എന്നാല്‍ നീലേശ്വരം നഗരമധ്യത്തില്‍ ഇക്കുറിയും കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ പാറപ്പുറത്തിന് സമാനമായി കാക്കപൂക്കള്‍ വിടര്‍ന്നത് നഗരവാസികള്‍ക്ക് കൗതുക കാഴ്ചയായി. നീലേശ്വരം മെയിന്‍ബസാറിലെ വസന്ത സ്റ്റുഡിയോയുടെ കോ ണ്‍ക്രീറ്റ് മേല്‍ക്കൂരയിലാണ് കാക്കപൂക്കള്‍ വിടര്‍ന്നത്. പാറപ്പുറങ്ങളൊക്കെ ചെങ്കല്‍പണകളായി മാറിയപ്പോള്‍ പാറപരപ്പില്‍ പൂപ്പാടം തീര്‍ക്കുന്ന കാക്കപൂക്കളും അന്യമായിതുടങ്ങി. ഓണക്കാലത്ത് പാറപ്പുറങ്ങളില്‍ കാക്കപൂക്കള്‍ തേടി കുട്ടികളലയുന്നതും മനോഹരമായ കാഴ്ചകളായിരുന്നു.
മുന്‍കാലങ്ങളില്‍ പാറപ്പുറത്ത് മേയാനെത്തുന്ന കന്നുകാലികൂട്ടങ്ങളുടെ മൂത്രവും ചാണകവുമാണ് ഇവയുടെ വളമായിരുന്നത്. ഇപ്പോള്‍ പശുക്കളെ മേയാന്‍ വിടുന്നതും ഇല്ലാതായി.

Post a Comment

0 Comments