ക്ഷേത്രത്തില്‍ മോഷണശ്രമം


കാഞ്ഞങ്ങാട്: ലക്ഷ്മി നഗര്‍ ശ്രീ അറയില്‍ ഭഗവതി ദേവാലത്തില്‍ മോഷണശ്രമം.
ഭണ്ഡാരത്തിന്റെ ആദ്യ പൂട്ട് തകര്‍ത്ത മോഷ്ടാവ് രണ്ടാമത്തെ പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് മോഷണ ശ്രമം നടന്നത്. ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസര്‍കേട് നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്ത് തെളിവുകള്‍ ശേഖരിച്ചു.

Post a Comment

0 Comments