പരപ്പ: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് വിദ്യാര്‍ത്ഥി മരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ ടി അസിസ്റ്റന്റ്പരപ്പ കനകപള്ളിയിലെ വാവട്ടുതട്ടില് അജുലൂക്കോസിന്റെയും കെ.കെ.എന്‍ പരിയാരം സ്കൂള്‍ അധ്യാപിക മോളിയുടെയും മകന് അമല്‍ ജോജി അജി (19) യാണ് മരണപ്പെട്ടത്. കോട്ടയം ദര്‍ശനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അമല്‍ ജോജിയും കുടുംബവും ഇപ്പോള്‍ പരിയാരം അടയ്ക്കാപാലത്തിന് സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച സുഹൃത്ത് അക്ഷയ്നോടൊപ്പം പയ്യന്നൂരില്‍ പോയി തിരിച്ചുവരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഏഴിലോട് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അമല്ജോജി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സു ഹൃത്ത് അക്ഷയ്ന്റെ പരിക്ക് ഗുരുതരമായിരുന്നില്ല. സഹോദരങ്ങള്‍: എയ്ഞ്ചല്‍ മേരി (പ്ലസ്ടു വിദ്യാര്‍ത്ഥി), അനുഗ്രഹ മരിയ (എട്ടാംക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും.
0 Comments