പരപ്പ: എലിവിഷം കഴിച്ച് ചികിത്സയില്‍ ആയിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു.
പരപ്പ ബാനം പെരിങ്ങത്തടത്തെ പരേതനായ കുഞ്ഞാമന് -ചിരുത ദമ്പതികളുടെ മകന് സുധാകരനാണ്(42) പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിനകത്ത് എലിവിഷം കഴിച്ച് അവശനിലയിലായിരുന്ന സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: തങ്കമണി. ഏകമകന്: അജേഷ് (ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്, രാമചന്ദ്രന്, ലക്ഷ്മി, വിജയന്, രാധ, ഭാരതി, സുരേഷ്.
0 Comments