കാഞ്ഞങ്ങാട്: കൊവിഡ് പ്രതിരോധ ചട്ടംലംഘിച്ച് മരുന്ന് വില്‍പ്പന നടത്തിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
അതിഞ്ഞാല്‍ കേരള ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ ഫാത്തിമ മെഡിക്കല്‍സിലെ ജീവനക്കാരന് അരയിലെ ഹമീദിന്റെ മകന് കെ.നൗഫല്‍ (37)നെതിരെയാണ് പോലീസ് കേസെടുത്തത്. കൊറോണ വ്യാപനം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെ മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും മരുന്ന് വില്‍പ്പന നടത്തിയതിനാണ് നൗഫലിനെതിരെ കേസെടുത്തത്.
0 Comments