നീലേശ്വരം: മടിക്കൈ തെക്കന്‍ ബങ്കളത്തെ വി.നാരായണന് (62), മകന് രൂപേഷ്(31) എന്നിവരെ വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യാന്‍ നീലേശ്വരം പോലീസ് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് നാരായണനും മകന് രൂപേഷും പോലീസ് സ്റ്റേഷന് മുമ്പില്‍ സത്യാഗ്രഹത്തിനൊരുങ്ങുന്നു.
ബങ്കളം പള്ളത്തുവയലിലെ ഷിജു, ടിപ്പര്‍ ലോറി ഡ്രൈവര്‍ മഹേഷ്, ചുമട്ടുതൊഴിലാളി മേപ്പാറ ബിനു, നീലേശ്വരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തെക്കന്‍ ബങ്കളത്തെ മനോജ് എന്നിവരാണ് ജൂണ്‍ 21 ന് രാത്രി 8.30 ന് നാരായണന്റെ വീട്ടില്‍ അതിക്രമിച്ച് കയറി നാരായണനേയും മകനേയും അക്രമിച്ചത്. അക്രമത്തില്‍ നാരായണന്റെ ഇടതുകയ്യുടെ എല്ലുപൊട്ടിയിരുന്നു. കൈക്ക് പ്ലാസ്റ്ററിട്ട നാരായണന് പണിക്കുപോകാന്‍ കഴിയുന്നില്ല. നാലംഗസംഘം വീടും അടിച്ചുതകര്‍ത്തിരുന്നു. അക്രമികളും പരാതിക്കാരും സിപിഎമ്മുകാരാണ്. ബ്രാഞ്ച് സെക്രട്ടറി ഒഴികെ പാര്‍ട്ടിയുടെ പിന്തുണ പരാതിക്കാര്‍ക്കാണ്. ബ്രാഞ്ച് സെക്രട്ടറി പ്രതികളെ ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ഇതിനിടയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹരജി രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കോടതിയുടെ പരിഗണനക്ക് വരും. പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള സാവകാശം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന സിപിഎമ്മുകാരനെയും മകനെയും വീട് കയറി അക്രമിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു.
സിപിഎം ജില്ലാ കമ്മറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനുമായ വി.വി.രമേശന്റെ മാതൃസഹോദരി പുത്രനാണ് വി.നാരായണന്.
0 Comments