കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ ഏതാനും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ക്കും സ്ഥാനചലനം ഉണ്ടാവും.
ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് മഞ്ഞകുഞ്ഞികൃഷ്ണന് മാറിയേക്കും. കുഞ്ഞികൃഷ്ണന് വര്‍ഷങ്ങളായി ഒരേ സ്ഥാനത്ത് തുടരുകയാണ്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കുഞ്ഞികൃഷ്ണന് മണ്ഡലത്തിന്റെ എല്ലാഭാഗത്തും തിരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധിക്കാന്‍ കഴിയില്ല. ഐ ഗ്രൂപ്പുകാരനായ കുഞ്ഞികൃഷ്ണന് സി.കെ.ശ്രീധരന്റെ വളരെ അടുത്ത അനുയായിയാണ്. 2015 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത് സി.കെയുടെ അശ്രദ്ധയും പിടിവാശിയും മൂലമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് ഡിസിസി പ്രസിഡണ്ടായിരുന്നു സി.കെ.ശ്രീധരന്. മരക്കാപ്പ് കടപ്പുറത്തെ കെ.കെ.ബാബു, ഹോസ്ദുര്‍ഗിലെ കെ.പി.ബാലകൃഷ്ണന് എന്നിവരുടെ പേരുകളാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. വാഴുന്നോറടി പ്രഭാകരനും അനിലും പ്രസിഡണ്ട് സ്ഥാനത്തിന് നീക്കങ്ങള്‍ നടത്തിയെങ്കിലും ഇവരുടെ ശല്ല്യം ഉണ്ടാകാതിരിക്കാന്‍ കഴിഞ്ഞദിവസം നടത്തിയ ബ്ലോക്ക് കോണ്‍ഗ്രസ് പുനസംഘടനയില്‍ പ്രഭാകരനെ വൈസ് പ്രസിഡണ്ടും അനിലിനെ സെക്രട്ടറിയുമാക്കി ഒതുക്കിയിട്ടുണ്ട്.
അനില്‍ നഗരസഭയിലേക്ക് മത്സരിക്കാന്‍ കരുക്കള്‍ നീക്കിതുടങ്ങിയിട്ടുണ്ട്. പ്രഭാകരന് വാഴുന്നോറടി താനിത്തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമയമാകുമ്പോള്‍ പ്രഭാകരന് കച്ചമുറുക്കി രംഗത്തിറങ്ങുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. മുന്‍ കാലങ്ങളിലേതുപോലെ പ്രഭാകരനെ തോല്‍പ്പിക്കാന്‍ അനിലും അനിലിനെ തോല്‍പ്പിക്കാന്‍ പ്രഭാകരനും അടിയേവലിക്കുമോ എന്ന സംശയം കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നഗരസഭാ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. മുന്‍ മണ്ഡലം പ്രസിഡണ്ട് ബാബുരാജിനും മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തോട് മോഹമുണ്ടെങ്കിലും പരിഗണിക്കാനിടയില്ലെന്നാണ് പറയുന്നത്. മുമ്പ് സി.കെയുടെ ക്വാട്ടയിലാണ് ബാബുരാജ് പ്രസിഡണ്ടായത്. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയാണുണ്ടായത്.
0 Comments