ബങ്കളത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍


നീലേശ്വരം: മടിക്കൈ ഗ്രാമപഞ്ചായത്തിലെ ബങ്കളം, കുരുടില്‍ വാര്‍ഡുകളില്‍ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബങ്കളത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ ഇവര്‍ ചികിത്സതേടിയിരുന്നു. അവിടെനിന്നാണ് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. ഏതാനും ദിവസം മുമ്പുതന്നെ ചതുരക്കിണര്‍-ബങ്കളം റോഡ് അടച്ചിരുന്നു. ജുലൈ 31 വരെയാണ് ലോക്ഡൗണ്‍. പൊതുസ്ഥലങ്ങളിലെ കൂട്ടം കൂടല്‍, ബസ് സ്റ്റോപ്പ്, വായനശാല, ക്ലബ്ബ് എന്നി സ്ഥലങ്ങളിലെ ഇരുത്തം. വാഹന ഗതാഗതം, കച്ചവടം, മത്സ്യ വിപണനം എന്നിവ നിരോധിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ജനപ്രതിനിധികള്‍ എന്നീവര്‍ സംബന്ധിച്ച യോഗത്തിലെ തീരുമാനമാണിത്.

Post a Comment

0 Comments