വീണ്ടും വരുന്നു കടുത്ത ലോക്ഡൗണ്‍


ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റില്‍.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ വേണ്ടിവരുന്നതെന്നും എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം ഒരുമലയാള ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
അതിനിടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പുരോഗതി ഉണ്ടെന്നും എന്നാല്‍ 2021 ന് മുമ്പ് ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് കേരളത്തിന്റെ ചുമതലയുള്ള കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫിറ്റിലിന്റെയും മുന്നറിയിപ്പ്.
വിദഗ്ധരടക്കം സമ്പൂര്‍ണ അടച്ചിടല്‍ പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും. ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളസര്‍ക്കാര്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ ത്തിട്ടുണ്ട്. പലയിടത്തും സമ്പര്‍ക്കമാണ് വില്ലന്‍. ഇതിലാവട്ടെ ഉറവിടമറിയാത്തവരുടെ കണക്കുകളും വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Post a Comment

0 Comments