നീലേശ്വരം പീഡനം: ക്വിന്റല്‍ മുഹമ്മദിനെ രക്ഷിക്കാന്‍ നീക്കം


നീലേശ്വരം: പിതാവുള്‍പ്പെടെ ഏഴോളം പേര്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ ക്വിന്റല്‍ മുഹമ്മദിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ശക്തമായി.
കര്‍ണ്ണാടകയിലെ മടിക്കേരിയില്‍ എത്തിച്ചാണ് ക്വിന്റല്‍ മുഹമ്മദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്വിന്റല്‍ മുഹമ്മദിന്റെ ഭാര്യാബന്ധുകൂടിയാണ് ഇരയായ പെണ്‍കുട്ടി. ക്വിന്റല്‍ മുഹമ്മദ് നാട്ടില്‍തന്നെ ഉണ്ടായിട്ടും പിടികൂടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാവുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാതാവ് തന്നെയാണ് പെണ്‍കുട്ടിയെ മടിക്കേരിയില്‍ എത്തിച്ച് ക്വിന്റല്‍ മുഹമ്മദിന് കാഴ്ചവെച്ചത്. എന്നാല്‍ മാതാവ് പെണ്‍കുട്ടിയെ മടിക്കേരിയില്‍ എത്തിച്ചുവെന്നതിന് തെളിവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. മാതാവിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇത് സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ തയ്യാറാവുന്നില്ല. മാത്രവുമല്ല വയറുവേദനവന്ന് സ്വകാര്യ ആശു പത്രിയില്‍ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവരികയും തന്നെ എട്ടാംക്ലാസുമുതല്‍ പിതാവ് പീഡിപ്പിക്കാറുണ്ടെന്നും അമ്മാവനോട് വെളിപ്പെടുത്തിയത്. അമ്മാവനോടൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ക്ക് മുമ്പാകെ മൊഴി നല്‍കിയത്. ആ മൊഴിയിലാണ് മറ്റുള്ളവരും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയിട്ടും അക്കാര്യം പോലീസിനെ അറിയിക്കാത്ത ഡോക്ടറെ കേസില്‍ പ്രതിചേര്‍ക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. ഗര്‍ഭഛിദ്രം നടത്തിയതിനും തെളിവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്വിന്റല്‍ മുഹമ്മദ് ഇന്നലെവരെ ഞാണിക്കടവിലും പരിസരത്തും ഉണ്ടായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും ഇയാളെ പിടികൂടാന്‍ തയ്യാറായില്ല. ഇതൊക്കെ കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന സംശയം ബലപ്പെട്ടു.

Post a Comment

0 Comments