കേരളത്തില്‍ ഭരണതുടര്‍ച്ച ഉണ്ടാവുമെന്ന് അഭിപ്രായ സര്‍വ്വെ


തിരുവനന്തപുരം: രണ്ടു പ്രളയവും നിപ്പയും പ്രകൃതിക്ഷോഭവും രാഷ്ട്രീയ വിമര്‍ശനങ്ങളും വിവാദങ്ങളും അഞ്ചു വര്‍ഷത്തിനിടയില്‍ നാലു വര്‍ഷവും വലിയ പ്രതിസന്ധികള്‍. എല്ലാം നേരിടുകയും ചെയ്ത പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതായി സര്‍വേഫലങ്ങള്‍. മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമെന്ന് 45 ശതമാനവും കോവിഡ് കാലത്തെ പ്രവര്‍ത്തനം മികച്ചത് എന്നുമാണ് അഭിപ്രായ സര്‍വേയില്‍ വിലയിരുത്തല്‍.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ കേവലം ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഒരു പ്രമുഖ ചാനലിന്റെ അഭിപ്രായ സര്‍വേ ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയായി പിണറായിയുടെ പ്രവര്‍ത്തനം മോശമാണെന്നു 19 ശതമാനവും കോവിഡ് കാലത്തെ പ്രകടനം മോശമാണെന്ന് 16 ശതമാനവുമേ പ്രതികരിച്ചിരിച്ചിട്ടുള്ളൂ. മുഖ്യമന്ത്രി എന്ന നിലയിലും കോവിഡ് പ്രതിരോധം എന്ന നിലയിലുമുള്ള പിണറായി വിജയന്റെ ജനപ്രീതിയായിരുന്നു സര്‍വേയുടെ പ്രധാന വിഷയം. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തെ എത്തരത്തില്‍ വിലയിരുത്തുന്നു എന്നതാണ് സര്‍വേയില്‍ ചോദിച്ച ഒരു ചോദ്യം.
പക്ഷേ വളരെ മികച്ചത് എന്നഭിപ്രായപ്പെട്ടത് ഒമ്പത് ശതമാനം മാത്രമാണ്. തൃപ്തികരമെന്ന് പ്രതികരിച്ചത് 27 ശതമാനം മാത്രമായിരുന്നു. കോവിഡില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മോശമാണെന്ന് 16 ശതമാനമേ പ്രതികരിച്ചിട്ടുള്ളൂ. പക്ഷേ വളരെ മികച്ചതാണെന്ന് പറഞ്ഞതും 16 ശതമാനം. എന്നാല്‍ തൃപ്തികരത്തില്‍ 17 ശതമാനമുണ്ട്.
കോവിഡ് പിണറായിയുടെ പ്രതിഛായ വര്‍ദ്ധിപ്പിച്ചെന്ന് 86 ശതമാനമാണ് പ്രതികരിച്ചത്. ഇടിഞ്ഞു എന്ന് പറഞ്ഞതാകട്ടെ 14 ശതമാനവും. കോവിഡ് പ്രതിരോധിക്കുന്നതിലുള്ള പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനമാണ്. എന്നാല്‍ 43 ശതമാനത്തിനും മികച്ച പ്രവര്‍ത്തനം നടത്തി എന്ന് അഭിപ്രായമുണ്ട് തൃപ്തികരം വിഭാഗത്തില്‍ 26 ശതമാനവും മോശം അഭിപ്രായം പറഞ്ഞത് 16 ശതമാനവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ അഭിപ്രായ സര്‍വേ ഏറെ നിര്‍ണ്ണായകമാണ്.യുഡിഎഫിനാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുന്നതെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക എന്ന ചോദ്യത്തിന് 47 ശതമാനം ആളുകള്‍ ഉമ്മന്‍ചാണ്ടിയുടെ പേരാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയെ 13 ശതമാനം പേരും മുല്ലപ്പള്ളിരാമചന്ദ്രനെ 12 ശതമാനം ആളുകളും പിന്തുണച്ചു. കേരളത്തില്‍ ഉമ്മന്‍ചാണ്ടി വളരാതിരിക്കാന്‍ എ.കെ.ആന്റണി ഡല്‍ഹിയിലിരുന്ന് കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് യുഡിഎഫില്‍ ഏറ്റവും ജനസമ്മതിയുള്ള നേതാവ്.
ഇന്നലെ പുറത്തുവന്ന അഭിപ്രായസര്‍വ്വെ രമേശ് ചെന്നിത്തലയെ നിരാശനാക്കിയിട്ടുണ്ട്. രമേശ് ഏറെക്കാലം മുമ്പേ മുഖ്യമന്ത്രി കുപ്പായം തുന്നിവെച്ച നേതാവാണ്.

Post a Comment

0 Comments