അമ്പലത്തറ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച


അമ്പലത്തറ: അമ്പലത്തറയിലെ ക്യൂ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നലെ രാത്രി പൂട്ട് പൊളിച്ച് കവര്‍ച്ച നടന്നു.
മേശവലിപ്പിലുണ്ടായിരുന്ന 7500 രൂപയും സാധനങ്ങളും മോഷണം പോയി. മോഷണം പോയ വസ്തുക്കള്‍ക്ക് എത്രവിലവരുമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. മീങ്ങോത്ത് സ്വദേശി സുനില്‍കുമാറിന്റേതാണ് സൂപ്പര്‍മാര്‍ക്കറ്റ്. ഇവിടെ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ ഉള്‍പ്പെടെ കവര്‍ച്ച ചെയ്ത്‌കൊണ്ടുപോയി. സുനില്‍കുമാറിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Post a Comment

0 Comments