ഓമ്‌നി വാനിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്


മാവുങ്കാല്‍: ഓമ്‌നി വാനിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം കല്യാണ്‍ റോഡ് ജംഗ്ഷന് സമീപത്തെ സുരഭി കാലിത്തീറ്റ ഫാക്ടറിക്കടുത്തുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ കുന്നുംങ്കൈയിലെ അബ്ദുള്‍ റഹിമാന്റെ മകന്‍ പി.കെ.മുഹമ്മദ്കുഞ്ഞിക്കും(57) ഭാര്യക്കുമാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 എഫ് 5425 നമ്പര്‍ സ്‌കൂട്ടറില്‍ മാവുങ്കാല്‍ ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 60 ഇ 7175 നമ്പര്‍ ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓമ്‌നി വാന്‍ ഡ്രൈവര്‍ പുല്ലൂരിലെ സേതുവി(45)നെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments