ചെറുവത്തൂര്‍: പിണങ്ങികഴിയുന്ന ഭാര്യയെ വീടിന് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു.
രാജപുരം കള്ളാറിലെ അബ്ദുള്‍ നാസര്‍(48)നെയാണ് ചന്തേര എസ്.ഐ മെല്ബിന് ജോസ് അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ നാസറിനെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് ഭാര്യ ചെറുവത്തൂര്‍ റെയില്‍വേ ഗേറ്റിനടുത്ത് കുഴിഞ്ഞടിയിലെ നസീമയെ അബ്ദുള്‍ നാസര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. വീടിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീവക്കുകയായിരുന്നു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീട്ടിലെ ഫര്‍ണിച്ചര്‍ അടക്കം കത്തിനശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീട്ടിനുള്ളില്‍ കയറി കിടപ്പുമുറിയില്‍ പെട്രോള്‍ ഒഴിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നുവത്രെ. ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അകത്തേക്ക് വരുമ്പോള്‍ തീയിട്ട നസീര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ ഫയര്‍ ഓഫീസര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്.
0 Comments