വികാരിയെ അവഹേളിച്ചതിനെതിരെ സൈബര്‍സെല്‍ അന്വേഷണം തുടങ്ങി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഫൊറോനപള്ളി മുന്‍ വികാരി ഫാദര്‍ ആന്റണി തെക്കേമുറിയെ അവഹേളിച്ചും അപകീര്‍ത്തിപ്പെടുത്തിയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടവരെ കണ്ടെത്താന്‍ സൈബര്‍സെല്‍ അന്വേഷണം തുടങ്ങി.
സോഷ്യല്‍മീഡിയയിലെ പോസ്റ്റ് സംബന്ധിച്ച് ഫാദര്‍ ആന്റണി തെക്കേമുറി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് സൈബര്‍സെല്‍ അന്വേഷണം തുടങ്ങിയത്. ഏഴ് വര്‍ഷത്തോളം വെള്ളരിക്കുണ്ട് ഫൊറോന പള്ളി വികാരിയായിരുന്നു ഫാദര്‍ ആന്റണി തെക്കേമുറി. നാലരകോടിയോളം രൂപ ചിലവഴിച്ച് വെള്ളരിക്കുണ്ടില്‍ കോളേജ് സ്ഥാപിച്ചത് ഫാദര്‍ തെക്കേമുറിയുടെ പരിശ്രമഫലമായാണ്. എന്നാല്‍ അദ്ദേഹം തിരുമേനി സെന്റ് ആന്റണീസ് പള്ളി വികാരിയായി സ്ഥലംമാറി പോകുന്നതിന് മുമ്പ് ഇടവകക്കാരില്‍ ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ അവഹേളിച്ചു. ഇതിനെതിരെ ഇടവകയിലെ ഒരുവിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഫാദര്‍ തെക്കേമുറി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments