തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ സ്വര്‍ണ്ണകള്ളക്കടത്ത് ബന്ധം അറിയാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റിലെ ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍.
സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ ഇന്നലെ കത്ത് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് കത്ത് നല്‍കിയത്.
പൊതുഭരണത്തിലെ ഹൗസ് കിപ്പിംഗിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശിവശങ്കര്‍ നേരത്തെ തന്നെ നീക്കം ചെയ്തതായി സൂചനയുണ്ടായിരുന്നു. ഇടിമിന്നലില്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് ഇതിന് നല്കിയ വിശദീകരണം. സ്വപ്നയും സന്ദീപും സരിത്തും പലതവണ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ശിവശങ്കറെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഇതാണ് സസ്പെന്ഷന് കിട്ടുന്നതിന് മുമ്പുതന്നെ ശിവശങ്കറും ഏതാനും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് സിസിടിവിയില്‍ നിന്ന് നീക്കം ചെയ്തത്. ഇടിമിന്നലില്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു എന്നുള്ള വിശദീകരണം എന്‍.ഐ.എ അംഗീകരിക്കാനിടയില്ല. ശക്തമായ ഇടിമിന്നല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സെക്രട്ടറിയേറ്റിലെ മറ്റ് സിസിടിവികള്ക്കും സമീപത്തെ നൂറുകണക്കിന് സ്ഥാപനങ്ങളുടെ സിസിടിവികള്ക്കും തകരാറ് സംഭവിക്കണം. സെക്രട്ടറിയേറ്റിന് ഒരുവിളിപ്പാടകലെയാണ് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ. ഇവിടുത്തെ സിസിടിവികള്ക്കും തകരാര്‍ സംഭവിക്കണം. എന്നാല്‍ മാര്‍ച്ച് മാസത്തിന് ശേഷം ഇടിമിന്നലിലൂടെ സെക്രട്ടറിയേറ്റിലെയോ സമീപപ്രദേശങ്ങളിലേയോ ഒരു ക്യാമറകള്ക്കുപോലും തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി തെളിഞ്ഞാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും കുടുങ്ങുമെന്നുറപ്പായി. സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളില്‍ പത്ത് മാസം വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാനാകും.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കരനോട് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സി 5 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കട പോലീസ് ക്ലബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയാണ് ഇന്നലെ ഇദ്ദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം.
0 Comments