കാഞ്ഞങ്ങാട്: ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന ഇടത് സര്‍ക്കാരിന്റെ ബധിരകര്ണ്ണങ്ങള് സമസ്ത മേഖലകളിലേയും ജനങ്ങളുടെ പ്രക്ഷോഭ ശബ്ദങ്ങളാല്‍ പൊട്ടിത്തകരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.അസിനാര്‍ പ്രസ്താവിച്ചു.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും കവര്‍ന്നെടുക്കുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്ഗനൈസേഷന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ 'വിളിച്ചുണര്ത്തല് 'സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ സുരേഷ് പെരിയങ്ങാനം അധ്യക്ഷം വഹിച്ചു. എവി.ഗിരീഷന്, സുരേഷ് കൊട്രച്ചാല്‍, ഡോ. ടിറ്റോ ജോസഫ്, എന്‍.സദാശിവന്, കെ.പി.രമേശന്, ഡോ.നന്ദകുമാര്‍ കോറോത്ത്, എം.വി.നിഗീഷ്, രതീഷ് പെരിയങ്ങാനം, ശിവകുമാര്‍ എന്‍.ഇ, എം.ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു.പി.കെ.ഹരിദാസ് സ്വാഗതവും എം.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
0 Comments