സംസ്ഥാനത്ത് വീടുകളിലെത്തിയുള്ള മത്സ്യവില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചു


കാഞ്ഞങ്ങാട്: കൊവിഡ് വ്യാപന പശ്ചിത്തലത്തില്‍ സംസ്ഥാനത്തെ വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചു.
ഇതോടൊപ്പം തുറമുഖങ്ങളില്‍ നിന്നും മത്സ്യലേലവും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇതുവഴി തൊഴില്‍ നഷ്ടപ്പെടുന്ന പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ സഹായം നല്‍കും. മത്സ്യതൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെതുടര്‍ന്നാണ് മത്സ്യവില്‍പ്പന നിരോധിച്ചത്.

Post a Comment

0 Comments