തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി അടുത്ത ബന്ധം. 2017 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങള്‍ക്ക് ഫൈസല്‍ ബിനാമി വഴി പണം ഇറക്കിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്ന് സംഘപരിവാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ പ്രധാനപ്പെട്ട ചിത്രമാണ് ചലച്ചിത്ര അക്കാഡമി ചെയര്മാന് കൂടിയായ കമലിന്റെ 'ആമി' കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ കഥയാണിത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അലുമിനിയം ആന്‍ഡ് ഗ്ലാസ് ഫാബ്രിക്കേഷന്‍ കമ്പനിയുടെ ചെയര്മാന് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ദുബായ് ആസ്ഥമായി ആണ് ഫൈസല്‍ ഫരീദിന്റേയും ഇടപാടുകള്‍. ഈ വ്യക്തിയെ ബിനാമി ആക്കി ഫൈസല്‍ ആണോ ചിത്രത്തിനു പണമിറക്കിയതെന്ന കൂടുതല്‍ അന്വേഷണത്തിലാണ് അന്വേഷണ ഏജന്‍സി. മാത്രമല്ല ഇയാള്‍ ബിസ്മി സ്പെഷ്യല്‍ എന്ന പേരില്‍ അടുത്ത ഒരു ചിത്രവും കൂടി അനൗണ്‍സ് ചെയ്തിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടേക്കും.
അതേസമയം, ആഷിഖ് അബു തന്നെ നിര്‍മ്മിച്ച സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളായ മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നിലെ പണമിടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ടോവിനോ തോമസ് ഐശ്വര്യ ലക്ഷ്മി ജോഡി അഭിനയിച്ച മായാനദിക്ക് മറ്റൊരു നിര്‍മ്മാതാവ് കൂടി ഉണ്ട്. ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേര്‍ന്ന് തുടങ്ങിയ ഒപിഎം എന്ന നിര്‍മ്മാണ കമ്പനിയാണ് വൈറസ് എന്ന ചലച്ചിത്രം നിര്‍മ്മിച്ചത്. നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീനടന്മാര് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചുള്ള അന്വേഷണം എത്തിച്ചേരുന്നത് സ്വര്‍ണക്കടത്ത് മാഫിയയിലേക്കാണെന്നും സംശയം ഉയര്‍ന്നു.
0 Comments