കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യല്ലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. സിബിഐ സൗമ്യയെ ചോദ്യം ചെയ്തുതുടങ്ങി.
സന്ദീപ് നായര്‍ രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും പോയതാണെന്നും അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് സൗമ്യ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. 2019 ഡിസംബറില്‍ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തിരുന്നു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യാഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കറുടെ വിശദീകരണം. അതേ സമയം സ്ഥാപനത്തിന്റെ ഉടമ ഒളിവിലായതോടെ ഇത് സംബന്ധിച്ച ദുരൂഹത ഏറുകയാണ്.
സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റേയും, സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാറുകളുടെ എഞ്ചിനിലെ കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ രേഖകള്‍ പ്രകാരം നെടുമങ്ങാട് സ്വദേശിയായ സന്ദീപ് നായരാണ്.
0 Comments