ഒമ്പത് ലിററര്‍ മദ്യവും സ്‌കൂട്ടറും പിടിച്ചെടുത്തു


മാവുങ്കാല്‍ : മാവുങ്കാല്‍ കാസര്‍കോട് ദേശീയ പാതയില്‍ മൂലക്കണ്ടം ജംഗ്ഷനില്‍ വെച്ച് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9 ലിറ്റര്‍ മദ്യം വാഹനസഹിതം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കുശവന്‍കുന്നിലെ സന്തോഷിനെയാണ് ഹൊസ്ദുര്‍ഗ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍ എം.രാജീവനും പാര്‍ട്ടിയും പിടികൂടിയത്. സംഘത്തില്‍ സി.ഇ.ഒ മാരായ സജിത്ത് അഭിലാഷ്, രഞ്ജിത്ത്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments