ഗള്‍ഫില്‍ വാഹനം ഇടിച്ച് കൊളവയല്‍ സ്വദേശി മരണപ്പെട്ടു


കാഞ്ഞങ്ങാട്: ഗള്‍ഫില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കൊളവയല്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കൊളവയല്‍ കൊത്തിക്കാലിലെ ഇബ്രാഹിം-സാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീക്ക് (22) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ റബീക്കിനെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റബീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു റബീക്ക്. അഞ്ചുമാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന മുഹമ്മദ് റബീക്ക് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. സഹോദരങ്ങള്‍: ജബ്ബാര്‍, മുബഷീറ, റബീറ.

Post a Comment

0 Comments