വ്യാപാരിക്കും റിക്ഷക്കാര്‍ക്കും കൊവിഡ്


രാജപുരം: കോളിച്ചാലില്‍ വ്യാപാരിക്കും മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കോളിച്ചാലിലെ എ.കെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ കടയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കള്ളാര്‍ പഞ്ചായത്തില്‍ പൂടംകല്ലില്‍ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൂടംകല്ല്, ചുള്ളിക്കര എന്നീ ടൗണുകള്‍ അടച്ചു. മലയോരത്ത് രോഗം വ്യാപിക്കുന്നതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജുലൈ 17 ന് പാറപ്പള്ളി ജമാഅത്തില്‍ ജുമായ്ക്ക് എത്തിയ 108 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മൂന്നാംമൈലിലെ യുവാവ് 17 ന് പള്ളിയില്‍ പോയിരുന്നു.

Post a Comment

0 Comments