മീന്‍പിടിക്കുന്നതിനിടയില്‍ മധ്യവയസ്‌ക്കന്‍ കുളത്തില്‍ വീണ് മരിച്ചുവെള്ളരിക്കുണ്ട്: ചൂണ്ടയിടുന്നതിനിടയില്‍ മധ്യവയസ്‌ക്കന്‍ കുളത്തില്‍ വീണ് മരണപ്പെട്ടു.
കൊന്നക്കാട് ചെരുമ്പക്കോട് കോളനിയിലെ ചാപ്പയില്‍ ദാമോദരനാണ് (55) ചെരുമ്പക്കോട് അഞ്ചുകണ്ടം പാലത്തിന് സമീപം പുഴയോടുചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരണപ്പെട്ടത്. മൃതദേഹം ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് സി.ഐ. പ്രേംസദന്റെ നേതൃത്വത്തില്‍ പോലീസും കാഞ്ഞങ്ങാട് നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് പുഴയിലേക്ക് ചൂണ്ടയുമായി മീന്‍ പിടിക്കാന്‍ പോയ ദാമോദരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്.
നാട്ടുകാരുടെ സഹായത്തോടെ പോലീസ് മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടര്‍ന്നാണ് കാഞ്ഞങ്ങാടുനിന്നും ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തിയത്. ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പോസ്റ്റു മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഓമനയാണ് മരിച്ച ദാമോദരന്റെ ഭാര്യ. ദിനു, ദിവ്യ, ദിനേശന്‍, ദേവിക. എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments