അകലംപാലിക്കാതെ തൊഴിലെടുത്ത അഞ്ചുപേര്‍ക്കെതിരെ കേസ്


ചെറുവത്തൂര്‍: സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണ ചട്ടം ലംഘിച്ച് അകലം പാലിക്കാതെ കൂട്ടംകൂടി ജോലിചെയ്ത അഞ്ചുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
കുശാല്‍നഗര്‍ സമീര്‍ മന്‍സിലില്‍ പി.മുഹമ്മദ്(54), ഹോസ്ദുര്‍ഗ് ബീച്ചിലെ പാട്ടില്ലത്ത് ഹൗസില്‍ അബ്ദുള്‍ ഹമീദ്(55), പുഞ്ചാവി ഖരീബ് മന്‍സിലില്‍ ബി.എം.സെയ്ഫുദ്ദീന്‍(25), തുരുത്തി കാവുഞ്ചിറയിലെ പി.പി.ബാബു(41), ചീമേനി ചെമ്പ്രകാനത്തെ ഫസീല മന്‍സിലില്‍ സി.എച്ച്.ഫൈസല്‍(26) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തുരുത്തി കൈതക്കാട് പൂഴിക്കടവ് റോഡില്‍ അഞ്ചുപേരും ചേര്‍ന്ന് അകലംപാലിക്കാതെ പൂഴികടത്ത് ജോലിയില്‍ ഏര്‍പ്പെട്ടതിനാണ് കേസ്.

Post a Comment

0 Comments