അധിക വൈദ്യുതി ബില്ല്: ഹരജി കോടതി തള്ളി


കൊച്ചി: ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ല് സംബന്ധിച്ച പൊതു താല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണ് അധിക ബില്ലിന് കാരണമായതെന്ന കെ.എസ്.ഇ.ബിയുടെ വാദം കോടതി അംഗീകരിച്ചു.
ലോക്‌ഡൌണ്‍ കാലത്ത് വൈദ്യുതി ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയത്. ലോക്ക് ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലന്നും മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നല്‍കിയതെന്നും ബില്‍ തുകയുടെ 70% അടച്ചാല്‍ മതിയാകുമെന്നും കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുമെന്നുമാണ് കെ.എസ്.ഇ.ബി ഹൈക്കോടതിയെ അറിയിച്ചത്.

Post a Comment

0 Comments