നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കേരളത്തിന്റെ മനസ്സാക്ഷി ഇരയോടൊപ്പം നിലകൊള്ളണമെന്നും നീലേശ്വരം മുനിസിപ്പല്‍ മുസ്ലീം ലീഗ് പ്രസിഡണ്ട് സി.കെ.കെ മാണിയൂരും ജനറല്‍ സെക്രട്ടറി ഇബ്രാഹിം പറമ്പത്തും പ്രസ്താവിച്ചു.
മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍കൊണ്ട് വന്ന് മാത്രകാപരമായി ശിക്ഷിക്കണം. ഇരയോടൊപ്പം നിലകൊള്ളാനും ഏതറ്റം വരെ സഹായിക്കാനും മുസ്ലീം ലീഗ് കമ്മിറ്റി മുന്നിലുണ്ടാകും. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാറും സമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ഗൗരവം ഇല്ലാതാക്കരുത്. ലീഗ് പ്രവര്‍ത്തകരാണ് പ്രതികള്‍ എന്ന് കൈരളി ചാനലും സിപിഎം മേഖല കമ്മിറ്റിയും ആരോപിക്കുന്നത് വെറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. രാഷ്ട്രീയം നോക്കിയല്ല പീഡനം നടത്തുന്നത്. നീലേശ്വരത്തെ തന്നെ നിരവധി പാര്‍ട്ടി സഖാക്കളും നേതാക്കളും ലൈംഗീക അപവാദത്തില്‍ പെട്ടപ്പോള്‍ അവരെ സംരക്ഷിച്ചത് പോലെ മുസ്ലീം ലീഗ് ആരെയും സംരക്ഷിക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന് മുനിസിപ്പല്‍ നേതാക്കള്‍ പറഞ്ഞു.
0 Comments