പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കേസ്


ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് ഉടമക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
വടക്കേ തൃക്കരിപ്പൂരിലെ മുഹമ്മദലിക്കെതിരെയാണ് എസ്.ഐ മെല്‍ബിന്‍ ജോസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂളിന് സമീപം വാഹന പരിശോധനക്കിടയിലാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടി കെ.എല്‍ 60 ജെ 3752 നമ്പര്‍ സ്‌കൂട്ടര്‍ ഓടിച്ച് വരുന്നതായി കണ്ടത്. അപകടം ഉണ്ടാകുമെന്നറിഞ്ഞിട്ടും കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിനാണ് മുഹമ്മദലിക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments