എല്‍.ഡി.എഫ് ജില്ലാ നേതാവിനും പരിയാരത്തെ ഡോക്ടര്‍മാര്‍ക്കും കൊവിഡ്


കാഞ്ഞങ്ങാട്: കാസര്‍കോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ചത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 11 ന് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇദ്ദേഹം പങ്കെടത്തുത്തിനെതുടര്‍ന്ന് സിപിഎം, സിപിഎ തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ക്ക് കൊവിഡ് പരിശോധന നടത്തി വരുകയാണ്. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.
അതേസമയം, കണ്ണൂര്‍ ഗവണ്‍മെന്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കല്‍ ഡോക്ടറും പിജി സ്റ്റുഡന്റിനും കൊവിഡ് ലക്ഷണങ്ങളുണ്ടായതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ ഓഫീസറുടെയും പിജി സ്റ്റുഡന്റിന്റെയും അന്തിമ പരിശോധന ഫലം ആലുപ്പഴ വൈറോളജി ലാബില്‍ നിന്നും ഇന്ന് വൈകിട്ടോടെ എത്തും. ഇരുവരുടെയും ആദ്യപരിശോധനിയില്‍ രോഗബാധയുണ്ടെന്ന റിപ്പോര്‍ട്ടാണ് വന്നത്. രോഗം എവിടെ നിന്നു പകര്‍ന്നു എന്ന് വ്യക്തമല്ല. ഇനി മുതല്‍ മെഡിക്കല്‍ കോളേജിലെത്തുന്ന എല്ലാ രോഗികളെയും കൊവിഡ് പരിശോധ നടത്താനാണ് ആലോചനയെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു. 11,18,043 ആണ് ആകെ മൊത്തം രോഗികളുടെ എണ്ണം.
രാജ്യത്ത് ജൂലായ് 19 വരെയുള്ള കണക്കുകള്‍ പ്രകാരം 1,40,47,908 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 2,56,039 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 681 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ രാജ്യത്ത് 3,90,459 സജീവ കേസുകളുണ്ട്. 7,00,087 പേര്‍ രോഗമുക്തി നേടി. 27,497 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു. 3,10,455 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 11,854 പേര്‍ മരിച്ചു. 1,69,569 പേര്‍ രോഗമുക്തി നേടി. 1,29,032 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്.
രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,70,693 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,481 പേര്‍ മരിച്ചു. 1,17,915 പേര്‍ രോഗമുക്തി നേടി. 50,297 സജീവ കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,628 പേര്‍ മരിച്ചു. 1,03,134 പേര്‍ രോഗമുക്തി നേടി. 16,031 സജീവകേസുകളാണ് ഡല്‍ഹിയിലുള്ളത്.

Post a Comment

0 Comments